പേജുകള്‍‌

2013, മാർച്ച് 19, ചൊവ്വാഴ്ച

എണ്റ്റെ 916 വടുക്കള്‍

എണ്റ്റെ ൯൧൬ വടുക്കള്‍

നീലതിളയ്ക്കുന്ന അഭൌമക്കടല്‍
വിട്ട്‌ കരയേറി വരും മറുനാടന്‍ കന്യകള്‍;
സിനിമാക്കൊട്ടകകളില്‍ അവറ്‍ നിരയായ്‌
എണ്റ്റെ കണ്ണുകളില്‍ കയറിവരും,
ഊടുവഴിപിടിച്ച്‌ മനസ്സിണ്റ്റെ
അന്തഃപുരത്തേയ്ക്കും.
ടീവീലും പത്രത്തിലും
പരസ്യപ്പാളികളിലുമിരുന്നവറ്‍
എണ്റ്റെ സ്വപ്നങ്ങള്‍ക്ക്‌ മാറ്റേറ്റുന്നുണ്ട്‌.
എനിക്കണിയാന്‍,സ്വരുക്കൂട്ടാന്‍,
പണയമാക്കാന്‍,കവരാന്‍,തിന്നുവാന്‍-
(തങ്കക്കിനാക്കളുടെ പലജാതി)-
സ്വറ്‍ണ്ണം പേറിവരുന്ന ചുമട്ടുസുന്ദരി.
മിന്നുകെട്ടിക്കാന്‍, മാനത്തിണ്റ്റെ
പൊന്‍തൂക്കമെത്തിക്കാന്‍
പാടുപെട്ടാണ്ട കടക്കടലില്‍
തിരകളുടെ അഭൌമനീലയില്ല.
തങ്കമയമില്ലാത്ത ഭാരതവധുക്കള്‍
പെടുമരണമേല്‍ക്കുന്ന കടുംനിറങ്ങള്‍-
വിഷത്തിണ്റ്റെ കരിനീല,
രകതത്തിന്‍ കടുംചോപ്പ്‌,
തീപ്പൊള്ളിന്‍ കടുംകരി.
ചെവിഛിന്നം,വിരല്‍നഷ്ടം-
സ്വര്‍ണ്ണത്തിണ്റ്റെ മറുവറ്‍ണ്ണക്കഥകള്‍.
തസ്ക്കരവിരലടക്കത്തില്‍
കഴുത്തില്‍ പതിയും
മാങ്ങാപ്പാടുകള്‍,പാലയ്ക്കാപ്പാടുകള്‍;
പിന്നെയുമാഴ്ന്ന് ഗളനാഡി
പിളര്‍ക്കുമൊരു വാള്‍ത്തുമ്പ്‌.
എത്ര പൊന്നിന്‍പൊടി ഞാന്‍
കഴിച്ചെത്രനാള്‍ വേണം
എണ്റ്റെ വടുക്കളുണങ്ങാന്‍.

2 അഭിപ്രായങ്ങൾ:

  1. പൊന്‍തൂക്കമെത്തിക്കാന്‍
    പാടുപെട്ടാണ്ട കടക്കടലില്‍
    തിരകളുടെ അഭൌമനീലയില്ല.

    മകളുടെ വിവാഹത്തിന് സ്വർണ്ണമൊപ്പിക്കാൻ,ജീവനും കയ്യിൽപ്പിടിച്ചുകൊണ്ടോടിയ,
    ഓടിത്തളർന്നൊടുവിൽ കരയാതെ കരഞ്ഞ്, ചിരിയൊപ്പിച്ച മുഖവുമായ്, ഗതാഗതക്കുരുക്കിൽ
    പൊരിവെയിലിൽ തളർന്നു നിൽക്കുന്ന ചില മുഖങ്ങളെനിക്കോർമ്മ വന്നു.അങ്ങനെയെത്ര മുഖങ്ങൾ...

    അഭിനന്ദനപ്പൂച്ചെണ്ടുകൾ....

    ശുഭാശംസകൾ... 

    മറുപടിഇല്ലാതാക്കൂ