പേജുകള്‍‌

mongol എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
mongol എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 18, വെള്ളിയാഴ്‌ച

മംഗോള്‍രാഗങ്ങള്‍

മംഗോള്‍രാഗങ്ങള്‍
ഇറുകിയ കണ്ണിടത്തില്‍
നിതാന്ത ധ്യാനമുദ്ര,
കടംകൊണ്ടു നേറ്‍ത്ത്‌
മറയുന്ന തനിമകള്‍,
രസഭേദങ്ങള്‍ പകര്‍ത്താതെ
രാഗങ്ങളില്‍ നാദക്ളിഷ്ടം,
മുളങ്കുഴലൂന്നി ഇടയഗീതങ്ങള്‍,
മന്ത്രക്കൊടിയുടെ താളത്തല്ലില്‍
സംഘജപങ്ങളുടെ മൂളക്കം,
വാക്കിന്‍ തുറകളടച്ച്‌
ഞെരുങ്ങും അനുനാസികങ്ങള്‍,
പോറ്‍ത്തിളക്കത്തിന്‍ തീനോട്ടം.
അയയാന്‍ മടിക്കുമൊരു
ഏകാന്തതന്തുവില്‍
കാലം കലരാത്ത മംഗോള്‍രാഗം.

seppa,arunachal 28.08.12,uthraadam