അവന്‍റെ വാ തോര്‍ന്നില്ല
ഓരോ പ്രസ്‌താവത്തിനൊടുവില്‍
"അല്ലേ?" എന്ന ചോദ്യത്തൊങ്ങല്‍
ചാര്‍ത്തി അവനെന്‍റെ പ്രതിശ്രുതി തേടി.
ഊങ്കാരമോ തലയാട്ടമോ മതി
നിര്‍ത്താതണയുന്നവന്‍റെ
വാഗ്ത്തിരകള്‍ക്ക് തുണയല്ലെങ്കിലും
അത് മതി.
ആര്‍ക്കാണിത്ര തിട്ടം?
അവന്‍റെയുറപ്പുകള്‍ക്ക്
എന്‍റെയുറപ്പെന്തിനു വേണ്ടൂ?
അതോ ആര്‍ക്കുമത്ര
തിട്ടം പോരാഞ്ഞിട്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ