ചില കഴുകന്മാര്‍
അവന്‍ ഒരു കഴുകനായിരിക്കണം
ഒരു നോട്ടത്തിലെന്‍റെ ബലക്കേട് കാണാന്‍,
ഒരായിരം പൊയ്‌വാക്കൊഴുക്കി
അതിലാഞ്ഞാഞ്ഞ് കൊത്താന്‍.
നുണക്കഥയുടെ നല്ലൊഴുക്കോര്‍ക്കുമ്പോള്‍
അവന്‍ ആയിരമിരകണ്ട തഴക്കമുണ്ടതില്‍.
പൊളിപെയ്തൊഴിഞ്ഞ വായി-
ലെന്നെ കൊരുക്കുമ്പോള്‍
ചിറകുണരാത്ത കൂടുതിര്‍ക്കും
പശിപ്പോര്‍വിളി അവന്‍റെ
ചെവിപിളര്‍ക്കുന്നതുമാകാം.
അവന്‍ ഒരു കഴുകനായിരിക്കണം
ഒരു നോട്ടത്തിലെന്‍റെ ബലക്കേട് കാണാന്‍,
ഒരായിരം പൊയ്‌വാക്കൊഴുക്കി
അതിലാഞ്ഞാഞ്ഞ് കൊത്താന്‍.
നുണക്കഥയുടെ നല്ലൊഴുക്കോര്‍ക്കുമ്പോള്‍
അവന്‍ ആയിരമിരകണ്ട തഴക്കമുണ്ടതില്‍.
പൊളിപെയ്തൊഴിഞ്ഞ വായി-
ലെന്നെ കൊരുക്കുമ്പോള്‍
ചിറകുണരാത്ത കൂടുതിര്‍ക്കും
പശിപ്പോര്‍വിളി അവന്‍റെ
ചെവിപിളര്‍ക്കുന്നതുമാകാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ