2015 മേയ് 11, തിങ്കളാഴ്‌ച
2015 മേയ് 6, ബുധനാഴ്‌ച
നദി, തീരം (River, Shore by Shu Li Zhu)
വഴിയോരം ഞാന്‍
വഴി പാര്‍ത്തു നിന്നു.
കാല്‍നടക്കാര്‍, വണ്ടികള്‍,
വരുന്നേവരും പോകുന്നു.
ഞാനൊരു മരച്ചോട്ടില്‍,
മേലെയൊരു
വണ്ടിക്കടവിന്‍ കുറി.
കാണുന്നൊരു നീരോട്ടം
വന്നതും പോവതും,
നിണവും നിനവും
നിര്‍ഗ്ഗമിച്ചും ഗമിച്ചും;
ഇതെല്ലാം വരുവതും
പോവതും കണ്ടു ഞാന്‍
വഴിയോരം നില്‍പ്പൂ.
വഴി നടന്നോരും കാണുന്നു
എന്റെ വരവും പോക്കും.
അവര്‍ നദിയിലും
ഞാന്‍ തീരത്തും;
അവര്‍ നഗ്നതനു
കുഴഞ്ഞു നീന്തു-
ന്നാവും വേഗത്തില്‍:
ചുറ്റും വ്യാധി പോലീക്കാഴ്ച.
ഒരു വേള ഞാന്‍ കുഴങ്ങി:
ഞാനും നദിയിലിറങ്ങട്ടെ?
അവരോത്തു നീന്തി-
ക്കുഴയുവാന്‍, നോവ് കടിച്ചിറക്കാന്‍.
മലകടന്നു സൂര്യന്‍ മറഞ്ഞിട്ടും
ഞാനിനിയും തീരുമാനിച്ചതില്ല.
2015 ഏപ്രിൽ 1, ബുധനാഴ്‌ച
വൈകി വന്ന മനതാപം (Late Repentance by Shu Li Zhu)
എന്നും വൈകിട്ട്
ഫാസ്റ്റ്‌ഫുഡ് കഴിച്ചു
തന്നെത്താന്‍ മൂടിനൊരു
തട്ടും കൊടുത്തെഴുന്നേല്‍ക്കുന്ന
പതിവുണ്ടെനിക്ക്.
ഇന്നത് ചെയ്യാന്‍ തുനിഞ്ഞതും
ഈ രംഗം പലയാണ്ട്
പിന്നിലെന്‍ വീട്ടില്‍
കണ്ടതായോര്‍ത്തു.
മൂന്ന് പുത്രരോടൊത്തു-
ണ്ണുന്നോരപ്പന്‍
അവരെ മൂട് തട്ടി
എണീച്ചു വിടുന്നു.
ബാക്കിയൊരു തീന്‍മേശ,
ഉണ്ടതിന്‍ ബാക്കി
പൊട്ടും പൊടിയും:
അമ്മയൊറ്റയ്ക്ക്
തൂത്തുവെടിപ്പാക്കാന്‍.
www.libcom.org
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)


