പേജുകള്‍‌

beheading എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
beheading എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 26, ശനിയാഴ്‌ച

ശീര്‍ഷനിവാരണം

ശീര്‍ഷനിവാരണം
എണ്റ്റെ തലയറുത്തപ്പോള്‍
കൊല നീയുദ്ദ്യേശിച്ചിരിക്കില്ല്ള
മരണം അനിവാര്യസിദ്ധിയായി
വന്നതാകാം.
കണ്ണുകള്‍-കനല്‍ക്കരയായ്‌ നിന്‍
കടല്‍ക്കുളിര്‍ കെടുത്തുന്നയെന്‍ കണ്ണുകള്‍.
രസമൊഴികളുടെ മധുഭാരം,
ചുംബനങ്ങളുടെ പ്രേമോഷ്ണം-
ചരിതങ്ങളില്‍ സമ്പുഷ്ടമെങ്കിലുമെന്‍
ചുണ്ടുകളിന്ന്‌ ചവര്‍ക്കുമൊരു കീറത്തലം.
എന്നുള്ളം തുറക്കാമൊരു ചാവിയാക്കാതെ
നിന്‍വാക്കിനെ ചെവിത്തോണ്ടിയാക്കും
എന്‍ കാതുകളുടെ പാടവം.
ഗുപ്തം ചികയുന്നൊരു മൂക്ക്‌,
തീത്തറയായൊരു നാക്ക്‌;
ഇത്രയും വിലക്ഷണങ്ങള്‍
സംഗമിച്ചെന്‍ തല.
അങ്ങനെ വന്നതാകാം.

jayant,seppa 10.10.12