കുട്ടിക്കാലത്തൊരു കമ്പം
ജുറാസിക് ജീവിതമറിയാന്‍;
പ്രാഗ്-വനങ്ങളില്‍ വാനങ്ങളില്‍
നദികളില്‍ പുളിനങ്ങളില്‍
പുളഞ്ഞു തുടിക്കുന്ന
ഉരഗപ്പെരുങ്കാലം.
അന്യം നിന്ന് പോകാതെ
ചിലവയെന്‍റെ സ്വപ്നഭൂമി,
വാനം,നീര്‍ത്തടം കയ്യേറി.
വീട്ടിലെ കൊച്ചുകുളത്തില്‍
പോലും കുളിക്കനെനിക്ക്
ഭയമായ്, ഊതിപെരുക്കിയ
ജലജന്തുക്കളെ ഭയമായ്.
സജലമാം നിന്‍ മിഴി
കാണുമ്പോള്‍ ഒരു നീര്‍പ്പുറ-
മാണെന്‍ ഓര്‍മ്മയില്‍.
അതിന്‍ കീഴില്‍ ഇര-
പാര്‍ത്തുറങ്ങുന്ന ജലജന്തുക്കളെ
ഞാന്‍ ഭയക്കുന്നു; ഞാന്‍ പറഞ്ഞല്ലോ,
ചെറുപ്രായം തൊട്ടേ അങ്ങനെയെന്ന്‍.
നിന്റെ കണ്ണീര്‍ തുടയ്ക്കാത്ത
എന്റെ വിരലെണ്ണി നീ പകച്ചു നില്‍ക്കയാല്‍
ഒരു ക്ഷമ ഞാന്‍ ചോദിക്കുന്നു,
ഭയമാണെനിക്ക് ഭയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ