ഇപ്പോഴും സഹിക്കാനാകുന്നുണ്ടോ?
കണ്‍പോള മലപോല്‍ കനത്ത്
അവന്റെ തല,യിരവില്‍
ഒന്ന് പൊങ്ങി നോക്കി.
മിഴിനീര്‍ കുതിര്‍ത്ത താരാംശു
കീഴേയ്ക്കിരച്ചിറങ്ങി.
ഓരോ കാറ്റിലുമുലയുന്ന
ശുഷ്ക്കമുടല്‍,
യൌവനത്തിര കെറുവിച്ചിറങ്ങുന്നു.
ശേഷമൊരു ഹിമവാതം, ഘോരക്ഷോഭം,
കനവില്‍ നുണഞ്ഞ തീനാളം
തണുത്ത മഞ്ഞുപോല്‍.
ഉരച്ചുരിഞ്ഞ തൊലിച്ചീന്ത്
പഞ്ഞികെട്ടിയ മെത്തയായ്.
കാലപ്പെരുങ്കാറ്റില്‍ല്‍ ചിതറിപ്പറന്ന
ആരൂഢബോധ്യങ്ങള്‍;
ദിശയേശാതെ, കടലാഴം വെല്ലുന്ന-
യാഴത്തില്‍ വാഴ്വ് വന്നു മൂടി-
യവന്റെ നെഞ്ചകം.
www.libcom.org
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ