ഗുല്‍മോഹര്‍
ഇലയാഴിയിളകുന്ന
വാകത്തലപ്പില്‍
ആയിരം തീക്കണം
ചെമ്പൂവായ് പിറക്കവേ
അടര്‍ന്നിട്ടും കനലടങ്ങാത്ത
ദളശതം ഇറുത്തിട്ട
മാംസം കണക്കെ-
മണ്ണില്‍ ചോപ്പ് കിനിയുന്നു;
ഒരു ചെന്താരഗോളം
വീണു ചിതറി പോലെയും
ഇതിലും ചേലായ്
ആ നിറമെനിക്ക്
വര്‍ണ്ണിക്കാവതല്ല,
ഒരുപക്ഷെ നിനക്കതായേക്കും
പക്ഷെ ഓര്‍ക്കണേ
വിവരിച്ചുവരുമ്പോള്‍
നിറം മാറിയത്
മറ്റൊരു നിറവര്‍ണ്ണനയാകാ.
വാകപ്പൂഞ്ചെപ്പഴിച്ച്,
ഇതളുടുപ്പിച്ചൊരുക്കി,
പുറമേ പച്ചയും കീഴെ
ചെഞ്ചെമപ്പുമൊളിപ്പിച്ച
നഖവാള്‍ ചുഴറ്റുമ്പോള്‍
വെട്ടിവെടിപ്പാക്കിയ
തരളനഖങ്ങളെ
വെല്ലുന്നോരാവേഗം
വിരലറ്റം പേറുന്നു;
മിന്നലിടെ പാഞ്ഞൊരു
ചിതല്‍വഴി പോലത്-
ശിരോധമനിയുണരുന്നു.
കനമുള്ള മുനയുള്ള
നഖങ്ങളില്ലാത്തത്
നമുക്കൊരുകാലത്തും
ഒരു പ്രശ്നമായിരുന്നില്ല.
ഇലയാഴിയിളകുന്ന
വാകത്തലപ്പില്‍
ആയിരം തീക്കണം
ചെമ്പൂവായ് പിറക്കവേ
അടര്‍ന്നിട്ടും കനലടങ്ങാത്ത
ദളശതം ഇറുത്തിട്ട
മാംസം കണക്കെ-
മണ്ണില്‍ ചോപ്പ് കിനിയുന്നു;
ഒരു ചെന്താരഗോളം
വീണു ചിതറി പോലെയും
ഇതിലും ചേലായ്
ആ നിറമെനിക്ക്
വര്‍ണ്ണിക്കാവതല്ല,
ഒരുപക്ഷെ നിനക്കതായേക്കും
പക്ഷെ ഓര്‍ക്കണേ
വിവരിച്ചുവരുമ്പോള്‍
നിറം മാറിയത്
മറ്റൊരു നിറവര്‍ണ്ണനയാകാ.
വാകപ്പൂഞ്ചെപ്പഴിച്ച്,
ഇതളുടുപ്പിച്ചൊരുക്കി,
പുറമേ പച്ചയും കീഴെ
ചെഞ്ചെമപ്പുമൊളിപ്പിച്ച
നഖവാള്‍ ചുഴറ്റുമ്പോള്‍
വെട്ടിവെടിപ്പാക്കിയ
തരളനഖങ്ങളെ
വെല്ലുന്നോരാവേഗം
വിരലറ്റം പേറുന്നു;
മിന്നലിടെ പാഞ്ഞൊരു
ചിതല്‍വഴി പോലത്-
ശിരോധമനിയുണരുന്നു.
കനമുള്ള മുനയുള്ള
നഖങ്ങളില്ലാത്തത്
നമുക്കൊരുകാലത്തും
ഒരു പ്രശ്നമായിരുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ