പേജുകള്‍‌

vintage എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
vintage എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 20, ഞായറാഴ്‌ച

പ്രേ,മരം,ഗം

പ്രേ,മരം,ഗം
ഒരുകാലത്ത്‌ പ്രണയം
മരംചുറ്റിക്കഴിഞ്ഞിരുന്നു.
പൂമഴയും പൂമെത്തയും
ഒരുക്കിലും അരുതായ്മകള്‍
വിലക്കി പ്രണയത്തിണ്റ്റെ
മാംസചാര്‍ച്ചകളെ മരം മെരുക്കി.
പ്രേമസാഫല്യം കാല്‍പനികമായ
മരംമുറിക്കലായിരുന്നു-
തമ്മില്‍ താങ്ങായും തണലായും
ഭവിക്കാം എന്നുറപ്പിന്‍മേല്‍.
ഇന്നത്തെ പ്രണയപാഠങ്ങളില്‍
മരത്തിണ്റ്റെ നിഴല്‍വീഴ്ചയില്ല.
അതാകാം എനിക്കുണ്ടായിരുന്ന
പ്രണയത്തെ, മധുരോര്‍മ്മകളെ
ഇളമയുടെ ചാപല്യമെന്നു
വിളിച്ചു ഞാനെറിയുന്നത്‌;
പഴയ പ്രേമരംഗങ്ങളില്‍
കമിതാക്കള്‍ മരക്കീഴിലും
പുല്‍പ്പുറത്തും വലംവയ്ക്കുന്നത്‌
പരിഹാസത്തോടളക്കുന്നതും.

jayant,seppa 19.10.12