പേജുകള്‍‌

matrimonials എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
matrimonials എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 16, ബുധനാഴ്‌ച

മാട്രിമോനും മാട്രിമോളും

മാട്രിമോനും മാട്രിമോളും

കെട്ടിച്ചയക്കാന്‍ പടച്ചവര്‍ക്കില്ലാത്ത
പിടപ്പാണ്‌ മാട്രിമോണിയലിന്‌.
ഊനം തീര്‍ത്ത ഫോട്ടോയുടെ മുഖക്കുറി,
സര്‍വ്വാംഗമഹിമയുടെ സംക്ഷിപ്തം,
ഊരും പേരും കുലപ്പേരും
പഠിപ്പും തൊങ്ങലുമെല്ലാം
തിക്കിയൊതുക്കിയ നീയാകും ആമാടപ്പെട്ടിയെ
ഒരു വ്യവഹാരസംഖ്യയായ്‌ ചമയ്ക്കും;
ആ സംഖ്യയില്‍ നിണ്റ്റെ പരംപൊരുള്‍
തെല്ലും ചോരാതുണ്ടെന്നു വരുത്തും.
സാങ്കേതികത്തികവും ലാവണ്യ-
ശാസ്ത്രവും ചേര്‍ന്നിട്ടും
കോടതിത്തിണ്ണകള്‍
വേറിട്ടുനീങ്ങും
പാദമുദ്രകള്‍ കുറിക്കുന്നു.