പേജുകള്‍‌

chewing gum എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chewing gum എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 28, തിങ്കളാഴ്‌ച

ചര്‍വണപ്പശ

ചര്‍വണപ്പശ
ചവച്ചുതളര്‍ന്ന് നീയിട്ടുപോയ
ഒരു പശത്തുണ്ട്‌ നിലംപറ്റി-
ക്കിടന്നത്‌ ഒരു കെണിപോല-
ല്ലോ എന്നെ കുടുക്കുന്നു.
ചീമണം പരത്താതെ,
നിനക്കാഞ്ഞൊരിടം പൂകി
എന്നെ മുന്നറിയിക്കാതല്ലോ
സ്വയം പകുത്താ,ത്തുണ്ട്‌
പാതിയെന്നിലും പാതി നിലത്തുമായ്‌
നേര്‍ത്തിഴകള്‍ വലിച്ചെന്നെ തൊടുന്നു.
നിന്‍ ജഠരാഗ്നിയില്‍ ജ്വലിക്കേണ്ടു-
മെന്തോ വേവാതെയുണ്ടതില്‍,
വായ്ക്കകം തന്നെ പ്രയാണം
തീര്‍ന്നതിന്‍ വിങ്ങലും.

jayant seppa2thumpoly 9.1.13