എന്‍റെ ഗുരുത്വം,
നിന്‍റെ ഗുരുത്വം
തമ്മിലിണയുന്ന
വശ്യബലം;
അത് വെല്ലാന്‍
ഒരു പാലായനം-
പ്രവേഗമണിഞ്ഞ്
എന്‍ കുതി.
ഭിന്നഗ്രഹങ്ങലല്ലേ നാം,
ഇണമുറിയാന്‍
അകന്നുയരാന്‍
ഇനി വിലങ്ങേത്?
ഞാനോര്‍ക്കയാണ്
ചിലര്‍ക്കത്ര എളുപ്പമല്ലത്,
ഉയിര്‍ പരനുയിരോട്
കെട്ടിയടക്കുന്ന
വാഴ്വിന്‍റെ ആമങ്ങള്‍.
ഒരു യാമം പോലും
വേറിട്ടൊരു തുണ്ട്
ജീവിതമടച്ച്;
അതും ഭേദിച്ചൊ-
രുയിരിവര്‍ക്കില്ല.
അതിനാലത്രേ
ചില ധൂമകേതുക്കള്‍
ചീറിപ്പായിലും
നിറവാനിലേറെയും
നിന്നുരുകും താരകള്‍.
നിന്‍റെ ഗുരുത്വം
തമ്മിലിണയുന്ന
വശ്യബലം;
അത് വെല്ലാന്‍
ഒരു പാലായനം-
പ്രവേഗമണിഞ്ഞ്
എന്‍ കുതി.
ഭിന്നഗ്രഹങ്ങലല്ലേ നാം,
ഇണമുറിയാന്‍
അകന്നുയരാന്‍
ഇനി വിലങ്ങേത്?
ഞാനോര്‍ക്കയാണ്
ചിലര്‍ക്കത്ര എളുപ്പമല്ലത്,
ഉയിര്‍ പരനുയിരോട്
കെട്ടിയടക്കുന്ന
വാഴ്വിന്‍റെ ആമങ്ങള്‍.
ഒരു യാമം പോലും
വേറിട്ടൊരു തുണ്ട്
ജീവിതമടച്ച്;
അതും ഭേദിച്ചൊ-
രുയിരിവര്‍ക്കില്ല.
അതിനാലത്രേ
ചില ധൂമകേതുക്കള്‍
ചീറിപ്പായിലും
നിറവാനിലേറെയും
നിന്നുരുകും താരകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ