അവരെല്ലാം ചിരിക്കുകയായിരുന്നു
സ്ഥിരമായി ചിരിക്കാത്ത ചിലരൊഴികെ.
പച്ചപ്പുല്‍പ്പുറങ്ങളില്‍ പുല്ലൊട്ടും
ഞെരിക്കാത്ത വ്യോമപാദം,
തുകല്‍ പൊതിഞ്ഞ പാദം
അണച്ചവര്‍ നിന്നു.
എല്ലാവരും കൈവീശി
നടന്നേറുന്നതിനിടെ
പടമായ് പതിഞ്ഞപോല്‍-
നല്ലനാളെയ്ക്കായി മുന്നോക്കം.
മുഖചര്‍മ്മം സൂര്യനിഴഞ്ഞ
പോല്‍ ശോഭിതം;
ആള്‍പൊക്കത്തില്‍ മാത്രമാണ്
ഏറ്റക്കുറച്ചില്‍ കണ്ടത്,
ചിലര്‍ തലയെടുപ്പൊത്ത്
നടുക്ക് നില്‍ക്കുമ്പോള്‍
കോണ്‍ ചേര്‍ത്തുവച്ച
ആയിരം തലയായ്
ബാക്കിയവര്‍ നിരന്നു.
തലകള്‍ മാറിമറിയും
കൈവീശിനടക്കുമ്പോള്‍,
ഇനിയും കാതം കുറേയില്ലേ?
കാര്യമൊക്കെ ശരി തന്നെ;
പക്ഷെ, ഫ്ലക്സൊരുക്കുന്നോരേ,
പ്രോട്ടോകോള്‍ നോക്കണേ
ഇല്ലേല്‍ പണി പാളും.
സ്ഥിരമായി ചിരിക്കാത്ത ചിലരൊഴികെ.
പച്ചപ്പുല്‍പ്പുറങ്ങളില്‍ പുല്ലൊട്ടും
ഞെരിക്കാത്ത വ്യോമപാദം,
തുകല്‍ പൊതിഞ്ഞ പാദം
അണച്ചവര്‍ നിന്നു.
എല്ലാവരും കൈവീശി
നടന്നേറുന്നതിനിടെ
പടമായ് പതിഞ്ഞപോല്‍-
നല്ലനാളെയ്ക്കായി മുന്നോക്കം.
മുഖചര്‍മ്മം സൂര്യനിഴഞ്ഞ
പോല്‍ ശോഭിതം;
ആള്‍പൊക്കത്തില്‍ മാത്രമാണ്
ഏറ്റക്കുറച്ചില്‍ കണ്ടത്,
ചിലര്‍ തലയെടുപ്പൊത്ത്
നടുക്ക് നില്‍ക്കുമ്പോള്‍
കോണ്‍ ചേര്‍ത്തുവച്ച
ആയിരം തലയായ്
ബാക്കിയവര്‍ നിരന്നു.
തലകള്‍ മാറിമറിയും
കൈവീശിനടക്കുമ്പോള്‍,
ഇനിയും കാതം കുറേയില്ലേ?
കാര്യമൊക്കെ ശരി തന്നെ;
പക്ഷെ, ഫ്ലക്സൊരുക്കുന്നോരേ,
പ്രോട്ടോകോള്‍ നോക്കണേ
ഇല്ലേല്‍ പണി പാളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ