മാമ്പൂമരണങ്ങള്‍
കഴിഞ്ഞിരവിലെ മഴച്ചാറ്റില്‍
കണ്ണിമാങ്ങകള്‍ മഴനൂലില്‍ കൊരുത്തിറങ്ങി.
ഒളിയണഞ്ഞ മരതകചാര്‍ത്തായവ
മഴനീര്‍ തെളിച്ച മണ്‍പുറത്ത്.
കാറ്റില്‍പ്പിണഞ്ഞ് മരിക്കുമസംഖ്യം
മാമ്പൂക്കളിലൊന്നാകതവ വളര്‍ന്നപ്പോള്‍
തുടുത്ത മാങ്കനിയോളവും
വളര്‍ന്നേക്കുമെന്നു വെറുതൊരാശ.
മക്കളെക്കണ്ടോ, മാമ്പൂകണ്ടോ
ഞാന്‍ കൊതിച്ചതല്ല;
മറ്റേതു മുന്‍വിധി പോലെയിതും
ജീവാശകളുടെ ചൂതാട്ടം.
മാമ്പൂമരണങ്ങളുടെ നാട്,
ചുഴലികളൊളിപ്പിച്ച കാറ്റനക്കം,
മുറതെറ്റിയ മഴപ്പേടിക്കാറുകള്‍,
വര്‍ഷനാദത്തില്‍ അഴിഞ്ഞാടി
മാമ്പൂവിന്‍ മിന്നാരപ്പൊലി, അഥവാ
മാവിന്‍ കണക്കെഴുത്തില്‍
ആയിരം തലമുറകളുടെ പടിയിറക്കം.
കഴിഞ്ഞിരവിലെ മഴച്ചാറ്റില്‍
കണ്ണിമാങ്ങകള്‍ മഴനൂലില്‍ കൊരുത്തിറങ്ങി.
ഒളിയണഞ്ഞ മരതകചാര്‍ത്തായവ
മഴനീര്‍ തെളിച്ച മണ്‍പുറത്ത്.
കാറ്റില്‍പ്പിണഞ്ഞ് മരിക്കുമസംഖ്യം
മാമ്പൂക്കളിലൊന്നാകതവ വളര്‍ന്നപ്പോള്‍
തുടുത്ത മാങ്കനിയോളവും
വളര്‍ന്നേക്കുമെന്നു വെറുതൊരാശ.
മക്കളെക്കണ്ടോ, മാമ്പൂകണ്ടോ
ഞാന്‍ കൊതിച്ചതല്ല;
മറ്റേതു മുന്‍വിധി പോലെയിതും
ജീവാശകളുടെ ചൂതാട്ടം.
മാമ്പൂമരണങ്ങളുടെ നാട്,
ചുഴലികളൊളിപ്പിച്ച കാറ്റനക്കം,
മുറതെറ്റിയ മഴപ്പേടിക്കാറുകള്‍,
വര്‍ഷനാദത്തില്‍ അഴിഞ്ഞാടി
മാമ്പൂവിന്‍ മിന്നാരപ്പൊലി, അഥവാ
മാവിന്‍ കണക്കെഴുത്തില്‍
ആയിരം തലമുറകളുടെ പടിയിറക്കം.