പേജുകള്‍‌

man എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
man എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 മാർച്ച് 9, ശനിയാഴ്‌ച

മത്സ്യപ്രദര്‍ശിനി

മത്സ്യപ്രദര്‍ശിനി

ഇടവിട്ടിടവിട്ട്‌ കൊത്തിയിട്ടും
നീങ്ങാത്ത പ്രതലം
മറുഭാഗം കാണിച്ചന-
ങ്ങാതെ നില്‍ക്കുന്നയാ പ്രതലം,
മീന്‍കൂട്ടമേ, അതു ചില്ലാണ്‌.
കാഴ്ചകളെ മാത്രം കടത്തിവിടും;
ആ കാഴ്ചകളില്‍ നീ
കാണുന്നയീ ഞാന്‍, ഈ ലോകം
ചര്‍മ്മാന്തരം പ്രാപിച്ച ജലജീവിതങ്ങളല്ല.
ചെവിടില്ലാത്ത നീയും
ചെകിളയില്ലാത്ത ഞാനും
ജല, നിര്‍ജലമാം
നമ്മുടെ ലോകാന്തരങ്ങളും
തമ്മിലിടചേര്‍ന്ന്‌
വായുകല്‍പനത്തില്‍ നമ്മിലുള്ളിടച്ചില്‍
അന്യോന്യം ശ്വാസം കവരാതിരിക്കുവാന്‍
സഹജീവനത്തിന്‍ സ്ഫടികബന്ധം.