പേജുകള്‍‌

killing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
killing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 ജനുവരി 23, ബുധനാഴ്‌ച

കലാപലാഭങ്ങള്‍

കലാപലാഭങ്ങള്‍

നിറയൊഴിഞ്ഞിട്ടും
തിരയൊഴിയാത്തൊരു
കടലളവില്‍ എന്നില്‍
വന്നും പോയുമിരിക്കുന്നു-
നിരവിട്ട്‌ മലച്ച
വെടിച്ചീള്‌ കുറിച്ച
കപാലസ്മൃതികള്‍;
അതിലൊന്നെന്നമ്മ,
പിന്നെയഛന്‍,പിന്നെ
അടുത്തോരുമറിവോരും.
ശേഷക്രിയകളുടെ ആണ്ടുവരവില്‍
ഒരൊറ്റത്തീയതിയില്‍
ഓര്‍മ്മകളൊതുക്കാം;
എമ്പാടും ചിതറിക്കാതെ
രക്തസ്മരണകളെ
കനപ്പെടുത്തിത്തന്ന
കലാപങ്ങളേ,പെരുങ്കൊലകളേ
നിങ്ങള്‍ക്കു നന്ദി.